5 June 2011

പ്രണാമം...!



പ്രിയ സുഹൃത്തുക്കളേ വണക്കം! 

ഞാന്‍ സ്നേഹ,ബിരുദ വിദ്യാര്‍ഥിനി. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം പ്രവാസ ജീവിതം.അമ്മയില്‍ നിന്നും കേട്ടറിഞ്ഞും, അച്ഛന്‍ സമ്മാനിക്കുന്ന പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞും വല്ലപ്പോഴും വീണു കിട്ടുന്ന അവധിക്കാലങ്ങളിലൂടെയും ഞാന്‍ എന്റെ നാടിനെ അറിയുന്നു.

ദേശദേശാന്തരങ്ങള്‍ തോറുമുള്ള ജീവിതത്തില്‍ പല പല ഭാഷകള്‍ ,സംസ്കാരങ്ങള്‍ ,ജീവിത രീതികള്‍  ...! അപ്പോഴൊക്കെ  ഒരു ഇന്ത്യക്കാരി ആയതില്‍ , മലയാളി ആയതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.

മഹാത്മഗാന്ധി, നെഹ്‌റു, ടാഗോര്‍ , വിവേകാനന്ദന്‍ ,മദര്‍ തെരേസ, നാരായണ ഗുരു തുടങ്ങിയ മഹാത്മാക്കളുടെ നാട്ടില്‍ ജനിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തോഷിക്കുന്നു.

എന്റെ ചെറിയ ചിന്തകള്‍ ,സ്വപ്‌നങ്ങള്‍ , സങ്കല്പങ്ങള്‍  ഒക്കെ കുത്തിക്കുറിച്ചു വെക്കാനൊരിടമായി  ഈ ബൂലോകം എനിക്ക്.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും  പ്രോത്സാഹനങ്ങള്‍ നല്‍കാനും നിങ്ങളെല്ലാം ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞാനെന്റെ ബൂലോക യാത്ര തുടങ്ങട്ടെ...

അനുഗ്രഹിക്കുമല്ലോ....

സ്നേഹത്തോടെ
സ്നേഹ




2 comments:

boolokathekku swagatham.

All the Best

Post a Comment

Home

Blogger Template by Blogcrowds